എന്തിനായിരുന്നു അങ്ങനെ ഒരു പ്രണയം.. അത് എങ്ങനെ സംഭവിച്ചു... എല്ലാം ഒരു ചോദ്യ ചിഹ്നമായിട്ടു നിലനില്‍ക്കുന്നു.. ഒരു വിതുംബലായി, ഒരു പൊട്ടി കരച്ചിലിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു മനസ്സ്.. താള പിഴകള്‍ക്ക് ഇത് വരെ പിടി കൊടുക്കാതെ തെന്നിക്കളിച്ചു ജീവിതത്തെ ഒരു പന്തായി സ്വയം ആടി തിമിര്‍ത്തു നടന്ന ഞാന്‍.... എങ്ങനെയോ ആ താളം ശവ താളമായി..
ഇന്ന് ചിട്ടയോടെയുള്ള ഒരു സംഗീതമില്ല... ഒരു മിടിപ്പില്ല.. ഒരു ഉത്സാഹമില്ല... ഒന്നിനും.. എല്ലാം ശവതാളം.... ഒടുവിലത്തെ തിരി തെളിഞ്ഞു കെടും വരെയുള്ള ആ യാമം... ഇപ്പോള്‍ മനസ്സാകുന്ന ചുടല പറമ്പിലെ മൂകത എന്റെ കാതിനെ ഹരം കൊള്ളിക്കുന്നു... ചുറ്റും ഇരുട്ട്.. അവിടവിടെ ആയി കത്തി എരിയുന്ന
ശവങ്ങള്‍... ഹാ... എന്ത് മനോഹരം...
No comments:
Post a Comment