അങ്ങനെ വീണ്ടും ഒരു ദിവസം കൂടി വന്നു പോയി. പനിചൂടില്‍ ഒരു ദിവസം കൂടി. നല്ല ചൂടും ഒക്കെയായിട്ട് ആകെ വയ്യ. അത് കൊണ്ട് ഇന്ന് ഓഫീസില്‍ പോകാതെ മുങ്ങി വീട്ടില്‍ ഇരിപ്പായിരുന്നു.
പ്രത്യേകിച്ച് ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്. വെറുതെ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.
ഇന്ന് പിന്നെ കുറെ ഒക്കെ ബോര്‍ അടിക്കാതിരുന്നത് മെലവിന്റെ ഹാര്‍ഡ് ഡിസ്ക് കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരു 350 GB ഫിലിം കളക്ഷന്‍ ഉണ്ട് അതിനകത്ത്. പണ്ടാരമടങ്ങാന്‍ എല്ലാം ഒന്നും കണ്ടു കഴിഞ്ഞിട്ടില്ല ഇത് വരെയായിട്ടും. പേര് പോലും ശെരിക്കു മുഴുവനും വായിച്ചു കഴിഞ്ഞിട്ടില്ല. ഇന്ന് പിന്നെ അങ്ങനെ ഒന്ന് രണ്ടു പടം കണ്ടു. വേറെ പണി ഒന്നുമില്ലല്ലോ.
പിന്നെ ഒത്തിരി പാട്ട് കേട്ടു. മനസ്സിന് ഇഷ്ടപ്പെട്ട കുറെ മെലഡികള്‍. സത്യം പറഞ്ഞാല്‍ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ സ്വയം മറന്നു ഇരുന്നു പോകും. നമ്മള്‍ പോലും അറിയാതെ എവിടെക്കൊക്കെയോ പറന്നു പോകുന്ന ഒരു അനുഭൂതി അത് തരുന്നു.
സത്യം പറയട്ടെ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ നമ്മള്‍ അറിയാതെ പൊടിയുന്നത് കാണാം. അത് ചിലപ്പോള്‍ മനസ്സിലെ വിഷമം കൊണ്ടാകാം അതുമല്ലെങ്കില്‍ മനസ്സില്‍ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച ആ പ്രണയത്തിന്റെ തീവ്രത കൊണ്ടാകാം. ഇന്ന് ഞാന്‍ കേട്ട ചില പാട്ടുകള്‍ ഒന്ന് കൂട്ടി ചേര്‍ക്കാം ഇവിടെ അല്ലെ..
1. ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.. (സിനിമ : സ്ഥിതി)
2. ഒരു രാത്രി കൂടി വിട വാങ്ങവേ (സിനിമ : സമ്മര്‍ ഇന്‍ ബെത്ലെഹേം)
3. പുലരുമോ.. (സിനിമ : ഋതു)
അങ്ങനെ കുറെ പാട്ടുകള്‍ കേട്ടു. ചില സമയത്ത് തോന്നാറുണ്ട് മലയാളത്തില്‍ ഉള്ള അത്രയും നല്ല പാട്ടുകള്‍ മടൂര് ഭാഷയിലും ഇല്ല എന്ന്. അത്രയ്ക്ക് നല്ല ഒരു കവി പാരമ്പര്യം ആണല്ലോ നമുക്കുള്ളത്. വയലാര്‍, ഓ എന്‍ വി, പി.ഭാസ്കരന്‍ അങ്ങനെ എത്രയോ നല്ല കവികളുടെയും ബാബുരാജിനെയും ദേവരാജന്‍ മാഷിനെയും പോലെ ഉള്ള പ്രതിഭാധനരായ സംഗീത സംവിധായകരുടെയും മഹത്തായ ചരിത്രമല്ലേ നമുക്ക് ഊറ്റം കൊള്ളാനുള്ളത്.
അവര്‍ക്കെല്ലാം എന്റെ വിനീത പ്രണാമം.
അവരുടെ ഓര്‍മയ്ക്കായി ഇതാ അനശ്വരമായ ആ ഗാനത്തിന്റെ രണ്ടു വരികള്‍ ഇവിടെ കുറിക്കുന്നു...
"നിന്റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ തേടും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍...."
ഇന്നത്തേക്ക് വിട....