പറയത്തക്ക ഒരു കാര്യവും ഉണ്ടാകാത്ത ഒരു ദിവസം ആയിരുന്നു ഇന്ന്. എങ്കിലും എന്റെ പഴയ സ്കൂള്‍ ജീവിതത്തെ ഓര്‍മിപ്പിക്കുന്ന ഒരു സംഭവം ഇന്ന് ഉണ്ടായി.
പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അതായത് ഒരു പത്താം ക്ലാസ്സു വരെ എന്നും വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഒരു കടയില്‍ പോകുമായിരുന്നു - Angel Cooling Palace - പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. ഒരു കൊച്ചു കടയാണ്. ഐസ് ക്രീമും ഫ്രുട്സ് സലാടും മാത്രം ഉള്ള ഒരു കൊച്ചു കട. അന്ന് ഒരു ഐസ് ക്രീമിന് മൂന്നു രൂപയോ മറ്റോ ആയിരുന്നു. എന്നും വൈക്കിട്ട് ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ട് കൂട്ടുകാരും ഒക്കെയായിട്ട് ഇവിടെ വരാറുണ്ടായിരുന്നു.
ഇനി ഇപ്പോള്‍ ഇത് പറയാന്‍ ഉണ്ടായ കാരണം പറയാം. ഇവിടെ കോളേജ് റോഡില്‍ തൃവേണിയുടെ അടുത്ത് വേലു എന്ന ഒരാളുടെ ഒരു കട ഉണ്ടായിരുന്നു. നേരത്തെയൊക്കെ അവിടെ വടയും ചായയുമൊക്കെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അയാള്‍ അതെല്ലാം നിര്‍ത്തി. എന്നിട്ട് അപ്പുറത്തെ റോഡില്‍ ഉണ്ടായിരുന്ന -Angel Cooling Palace - ഇങ്ങോട്ട് കൂടി കൊണ്ട് വന്നു. ഇന്ന് വൈകിട്ടായപ്പോള്‍ ഒരു ആഗ്രഹം - അവിടെ പോയാലോ എന്ന്. അത് ഞാന്‍ ഓഫീസിലെ അനില്‍ ചേട്ടനോട് പറഞ്ഞു. ചേട്ടനും എന്നെ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ വീണ്ടും ഞാന്‍ ആ പഴയ രീതിയില്‍ അവിടെ പോയിരുന്നു ഐസ് ക്രീം കഴിച്ചു. ആ സമയത്ത് അവിടെ കൂടി ഇരുന്നു ഐസ് ക്രീം കഴിക്കുന്ന സ്കൂള്‍ കുട്ടികളെ കണ്ടപ്പോള്‍ ഞാന്‍ എന്റെ ആ കാലങ്ങളെ കുറിച്ച് ഒരു നിമിഷം ഒന്ന് ഓര്‍ത്തു പോയി.
ആ ഒരു നിമിഷത്തെങ്കിലും ഞാന്‍ എന്റെ സ്കൂളിലേക്ക് ഒന്ന് മടങ്ങിപ്പോയി. പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാണ് നമ്മുടെ സ്കൂള്‍ ജീവിതം. എന്ന് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നമുക്ക് കോളേജില്‍ പഠിക്കാം പക്ഷെ സ്കൂളില്‍ പഠിക്കാന്‍ പറ്റില്ല.
No comments:
Post a Comment