at 4.15 PM
ഓഫീസില്‍ കുറച്ചു പണി ഉണ്ടായിരുന്നു. പിന്നെ അതൊക്കെ കുറച്ചു കുറച്ചു ചെയ്തു കൊണ്ട് ഇരുന്നു. ഉച്ചക്ക് വീട്ടില്‍ പോയി നല്ല മൃഷ്ടാന്ന ഭോജനം തന്നെ തട്ടി. ഉച്ച കഴിഞ്ഞപ്പോള്‍ എന്താന്നറിയില്ല ഭയങ്കര ഉറക്കവും വരുന്നു. എങ്കിലും ഞാന്‍ പിടിച്ചിരുന്നു ഉറങ്ങാതെ. ഇന്ന് വൈകിട്ട് ആശുപത്രി വരെ പോകണം. അമ്മൂമ്മ അവിടെ അഡ്മിറ്റ് ആണ്. ഒരു ആഴ്ചയില്‍ മേലെയായി. ഇന്ന് അമ്മയ്ക്കാണ് നൈറ്റ് ഡ്യൂട്ടി. അമ്മയെ കൊണ്ട് വിടണം അമ്മൂമ്മയോട് ഒരു ഹായ് പറയണം എന്നിട്ട് സമയം കളയാതെ തിരിച്ചു പോരും. അതാണ് ഇനിയുള്ള പ്ലാന്‍.
ഇത് പറഞ്ഞപ്പോളാണ് മിനിഞ്ഞാന്ന് ഞാന്‍ ഞങ്ങളുടെ പഴയ രണ്ടു ടീചെര്‍സിനെ വിളിച്ചത് ഓര്‍ത്തത്. വൈകിട്ട് വെറുതെ ഇരുന്നപ്പോളാണ് ഒന്ന് വിളിച്ചേക്കാം എന്ന് വിചാരിച്ചത്. ആദ്യം ഞങ്ങളുടെ പതിനൊന്നാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചര്‍ ബീന ടീചെരിനെയാണ് വിളിച്ചത്. കുറെ കത്തി വെച്ചു. പിന്നെ അനു ടീച്ചെരിനെയും വിളിച്ചു. അനു ടീച്ചര്‍ പന്ത്രണ്ടാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചര്‍ ആയിരുന്നു അന്ന്. ബോട്ടണി ആണ് വിഷയം. പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ ഒരിക്കലും മറക്കാത്ത ക്ലാസുകള്‍ ആണ്. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നോ ഞങ്ങള്‍.
അതിലെ ഒരു സംഭവം ഇപ്പോള്‍ പറയാം...
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. ഉച്ച വരെയാണ് സാധാരണ ക്ലാസ്സ് ഉള്ളത്. ഞങ്ങള്‍ പിന്നെ പന്ത്രണ്ടാം ക്ലാസ്സ് ആയതു കൊണ്ട് സ്ഥിരം ഉച്ച കഴിഞ്ഞു എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ഉണ്ണാനായി ഞങ്ങള്‍ കുറച്ചു പേര് പുറത്തു പോയി. രണ്ടു മണി മുതല്‍ ആയിരുന്നു എക്സ്ട്രാ ക്ലാസ്സ് പറഞ്ഞിരുന്നത്. നാല് മണി വരെ. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കുറച്ചു താമസിച്ചു പോയി. കുറച്ചെന്ന് വെച്ചാല്‍ മൂന്നര മണി ആയി :). അപ്പുറത്തെ ഹിന്ദി ബാച്ചിലെ കുട്ടികള്‍ ഒക്കെ ക്ലാസ്സില്‍ കയറി. അവരുടെ ക്ലാസ്സ് ടീച്ചര്‍ ആയിരുന്നു ഞങ്ങള്‍ക്ക് എക്സ്ട്രാ ക്ലാസ്സ് എടുക്കുന്നത്. അനു ടീച്ചര്‍ അവര്‍ക്കും. ഞാന്‍ ഇത്രയും താമസിച്ചു വന്നത് കണ്ടിട്ട് അനു ടീച്ചര്‍ ഞങ്ങളുടെ ടീചെരിനോട് ഞങ്ങളെ ക്ലാസ്സില്‍ കയറ്റേണ്ട എന്ന് പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറോളം ഞങ്ങള്‍ നാല് പേര് പുറത്തു വായിനോക്കി നില്‍ക്കേണ്ടി വന്നു. നാല് പേര് എന്ന് വെച്ചാല്‍ ഞാന്‍, മെല്‍വിന്‍, അന്ജിത് പിന്നെ നിജോ. ഞങ്ങള്‍ നാല് പേര് ആയിരുന്നു ഒരു കൂട്ട്. ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ട് അനു ടീച്ചര്‍ ഞങ്ങളെ സ്റ്റാഫ് റൂമിലേക്ക് കൊണ്ട് പോയി. ഭയങ്കര ദേഷ്യമായിരുന്നു ടീചെരിനു. എന്നിട്ട് ടീച്ചര്‍ ഒരു ഡയറി എടുത്തിട്ട് ടീച്ചര്‍ പറയുന്നപോലെ എല്ലാവരും എഴുതി ഒപ്പിടണം എന്ന് പറഞ്ഞു. ഇതായിരുന്നു ആ വാചകങ്ങള്‍(ഇപ്പോളും അക്ഷരം പോലും മാറാതെ ഓര്‍മ ഉണ്ട് അതെല്ലാം) ; " I, Melvin Tom Varghese will not come late any more when extra class is conducted on any day" ഇങ്ങനെ അവര്‍ മൂന്നു പേരും അവരവരുടെ പേര് വെച്ചു എഴുതി ഒപ്പിട്ടു. എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ ഒരു ചെറിയ തിരുത്ത് വരുത്തി ആ വാചകങ്ങളില്‍; " I, Sarath Kumar.M will come late any more when extra class is conducted on any day" ഇത് പക്ഷെ ടീച്ചര്‍ ശ്രെധിച്ചുമില്ല. ടീച്ചറിനെ പറ്റിച്ചു എന്ന ഒരു കൊച്ചു സന്തോഷത്തോടെ ഞാനും കൂട്ടുകാരും തിരികെ വീട്ടിലേക്കു പോന്നു.
ഇപ്പോള്‍ തിരിഞ്ഞു ഒന്ന് ആലോചിക്കുമ്പോള്‍ ആ ചെയ്തത് ഒക്കെ വളരെ വലിയ തെറ്റുകള്‍ അല്ലെ എന്ന് ഓര്‍ത്തു പോകുന്നു. നമ്മളെ ഇത്രയധികം സ്നേഹിക്കുകയും നമ്മുടെ നല്ലതിന് വേണ്ടി ശാസിക്കുകയും ചെയ്ത ടീചെര്മാരോട് നമ്മള്‍ ഇങ്ങനെ ഒക്കെ ചെയ്തത് അന്നത്തെ ഒരു മനോഭാവത്തില്‍ അത് ഒരു പക്ഷെ വലിയ കാര്യമായിരിക്കും. ഇന്ന് ടീച്ചറിന്റെ കയ്യില്‍ ആ ഡയറി ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്. അത് ഉണ്ടാകുമോ എന്തോ.. എന്തായാലും അന്ന് ചെയ്ത ആ തെറ്റിന് ഞാന്‍ ആണ് ടീച്ചറിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു മാപ്പ് അപേക്ഷിക്കുന്നു...
No comments:
Post a Comment